എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നാളെ കോട്ടയത്ത് ; കലക്‌ടറേറ്റ്‌ ജംങ്ഷൻ മുതല്‍ തിരുനക്കര വരെ റോഡ് ഷോ

Spread the love

കോട്ടയം : എന്‍.ഡി.എ. സ്ഥാനാർത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നാളെ കോട്ടയത്ത്‌. കലക്‌ടറേറ്റ്‌ ജങ്‌ഷന്‍ മുതല്‍ തിരുനക്കര വരെ നദ്ദയുടെ റോഡ്‌ ഷോയും ഉണ്ടായിരിക്കും.

വ്യാഴാഴ്ച പാലായില്‍ പര്യടനം നടത്തി  തുഷാര്‍ വെള്ളാപ്പള്ളി. രാവിലെ ഭരണങ്ങാനത്തു പ്രമുഖ വ്യക്‌തികളെ നേരില്‍ കണ്ട്‌ വോട്ട്‌ അഭ്യര്‍ഥിച്ച ശേഷം, ഉച്ചയ്‌ക്ക് കോട്ടയത്തു ബി.ജെ.പി. നേതൃയോഗത്തിലും പങ്കെടുത്തു.

വൈകിട്ടു തലനാട്‌ മുതല്‍ കൂരാലി വരെ തുറന്ന വാഹനത്തില്‍ പര്യടനം നടത്തി. ഇതിനിടെ, ജസ്‌റ്റിസ്‌ കെ.ടി. തോമസിനെയും തുഷാർ വെള്ളാപ്പള്ളി സന്ദര്‍ശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group