ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് താറാവുകളിൽ ; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ∙ ജില്ലയിൽ ചെറുതന പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താനക്കണ്ടത്തിൽ ദേവരാജൻ, ചിറയിൽ രഘുനാഥൻ എന്നിവരുടെ താറാവുകൾക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.

കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് എച്ച്5എൻ1 (H5N1) വെെറസ്?

പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1. എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരിൽ എളുപ്പത്തിൽ പകരാൻ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോൾ മരണനിരക്ക് 60 ശതമാനം വരെ ഉയർന്നേക്കാം.

ലക്ഷണങ്ങൾ എന്തൊക്കെ?

രണ്ടോ എട്ടോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ആരംഭിക്കുകയും സാധാരണ പനി പോലെ തോന്നുകയും ചെയ്യും. ചുമ, പനി, തൊണ്ടവേദന, പേശിവേദന, തലവേദന, ശ്വാസംമുട്ടൽ എന്നിവ ഉണ്ടാകാം. കുടൽ പ്രശ്നങ്ങൾ, ശ്വസന പ്രശ്നങ്ങൾ, അല്ലെങ്കിൽ കേന്ദ്ര നാഡീവ്യൂഹം മാറ്റങ്ങൾ എന്നിങ്ങനെ ലക്ഷണങ്ങൾ വഷളായേക്കാം.