നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, വൈദ്യുതി പോസ്റ്റും തകർത്തു: 20 മണിക്കൂർ വൈദ്യുതി നിലച്ച് മാന്നാർ
മാന്നാർ: സംസ്ഥാന പാതയിലെ മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിനു മുൻവശത്തു നിയന്ത്രണ വിട്ട കാർ കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി. തുടർന്ന് കാർ വൈദ്യുതത്തൂണിലിടിച്ചു നിന്നു. തിങ്കളാഴ്ച രാത്രി 10.30ന് അപകടമുണ്ടായത്. വൈദ്യുതത്തൂണിലിടിച്ചതിനെ തുടർന്ന് 20 മണിക്കൂർ വൈദ്യുതി നിലച്ചു. കാൽനട യാത്രക്കാരനു ഗുരുതര പരുക്ക്.
തെക്കു നിന്നും പരുമല ഭാഗത്തേക്കു വന്ന കാർ സെബാസ്റ്റ്യനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ടു കറങ്ങിയാണ് വൈദ്യുതി തൂണിലിടിച്ചു നിന്നത്. പരുമലയ്ക്കു നടന്ന പോകുകയായിരുന്ന മാന്നാർ കുരട്ടിക്കാട് പ്രിൻസി വില്ലയിൽ പി.ജെ. സെബാസ്റ്റ്യൻ (65) ആണ് ഗുരുതര പരുക്കേറ്റു പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്.
Third Eye News Live
0