video
play-sharp-fill

കുളിക്കാൻ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീണു ; പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അഞ്ച് വയസുകാരി മരിച്ചു; സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് തടഞ്ഞു; അസ്വഭാവിക മരണത്തിന് കേസ്‌

Spread the love

സ്വന്തം ലേഖകൻ

മൂന്നാര്‍: മൂന്നാറില്‍ അഞ്ച് വയസുകാരി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. നല്ലതണ്ണിയിലെ രമേശ് – ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയാണു തിങ്കളാഴ്ച മരിച്ചത്.

ഒരു മാസം മുമ്പാണ് കുട്ടിക്ക് പൊള്ളലേറ്റത്. വാഗുവരയിലെ ബന്ധുവീട്ടിൽ വച്ചാണു കുളിക്കാൻ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീഴുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 29ന് കുട്ടിയെ വീട്ടിലേക്ക് വിട്ടു. കുട്ടിക്ക് ഡോക്ടര്‍മാര്‍ തുടര്‍ചികിത്സയും നിര്‍ദ്ദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ പൊലീസെത്തി തടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.