സൈബർ ആക്രമണം ; ഷാഫി പറമ്പിലിനെതിരെ പരാതി നൽകി കെ കെ ശൈലജ ടീച്ചർ

സൈബർ ആക്രമണം ; ഷാഫി പറമ്പിലിനെതിരെ പരാതി നൽകി കെ കെ ശൈലജ ടീച്ചർ

വടകര : വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. തന്റെ ചിത്രങ്ങളും ഇന്റര്‍വ്യൂവില്‍ പറയുന്ന കാര്യങ്ങളും തെറ്റായി പ്രചരിപ്പിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നതിനെതിരെ കെ കെ ഷൈലജ ടീച്ചർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

സമുദായിക നേതാക്കളുടെ ലെറ്റര്‍പാഡുകള്‍ പോലും വ്യാജമായി ചിത്രീകരിക്കുന്നു. ഇതൊക്കെയും എതിര്‍ സ്ഥാനാര്‍ത്ഥി അറിയാതെ നടക്കുന്നു എന്നത് വിശ്വസനീയമല്ല. അദ്ദേഹം അത് നിരുത്സാഹപ്പെടുത്തണം. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഒഫീഷ്യല്‍ പേജില്‍ വരെ വ്യാജവാര്‍ത്ത വരുന്നുവെന്നും ഇതിനെതിരെ പരാതി നൽകുമെന്നും കെ കെ ശൈലജ ടീച്ചർ നേരത്തെ അറിയിച്ചിരുന്നു.

ഏറ്റവുമൊടുവിൽ ലവ് ജിഹാദുമായി ബന്ധപ്പെട്ട് താൻ പറഞ്ഞതെന്ന പേരിൽ മാതൃഭൂമി ഓൺലൈനിന്റെ പേരിൽ വ്യാജവാർത്താ കാർഡ് പുറത്തിറക്കി. മാതൃഭൂമിയുമായി ബന്ധപ്പെട്ടപ്പോൾ ഓൺലൈനിൽ അങ്ങനെ ഒരുവാർത്ത കൊടുത്തിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്. നേരത്തെ ഇതേപോലുള്ള വ്യാജപ്രചാരണം വന്നപ്പോൾ മാതൃഭൂമി നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാന്തപുരം ഉസ്താദിന്റെ വ്യാജ ലെറ്റർ പാഡുണ്ടാക്കി പ്രചാരണം നടത്തി. അവരുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു പ്രസ്താവന അവർ പുറത്തിറക്കിയിട്ടില്ലെന്ന് പറഞ്ഞു. ആ വിഷയത്തിൽ കാരന്തൂർ മർക്കസ് അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ ആ പ്രചാരണം പൊളിഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചു.

 

കൊട്ടിയം സ്വദേശി നൗഷാദിനൊപ്പം നിൽക്കുന്ന എന്റെ ചിത്രം ഉപയോഗിച്ച് പാനൂർ ബോംബ് സ്ഫോടനക്കേസിലെ അമലിന്റെ ചിത്രമാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. ഇതെല്ലാം കുടുംബഗ്രൂപ്പുകളിലാണ് ആദ്യം എത്തിക്കുന്നത്. കുടുംബങ്ങളുമായുളള എന്റെ ബന്ധം തകർക്കാനാണ് ഇത്. ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് പറയുമ്പോൾ എനിക്കൊന്നുമറിയില്ലെന്ന് നിഷ്കളങ്കമായി മറുപടി പറയുന്ന യു.ഡി.എഫ്. സ്ഥാനാർഥി വ്യജപ്രചാരണം നടത്തുന്നവരോട് അത് വേണ്ടെന്നു പറയണമെന്നും കെകെ ശൈലജ പറഞ്ഞു.