play-sharp-fill
വേനല്‍ മഴ പെയ്തെങ്കിലും രക്ഷയില്ല; സംസ്ഥാനത്ത് ചൂട് കുറയില്ല; 12 ജില്ലകളില്‍ കാലാവസ്ഥ വകുപ്പിന്‍റെ  മുന്നറിയിപ്പ്

വേനല്‍ മഴ പെയ്തെങ്കിലും രക്ഷയില്ല; സംസ്ഥാനത്ത് ചൂട് കുറയില്ല; 12 ജില്ലകളില്‍ കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പലയിടങ്ങളിലും വേനല്‍ മഴ പെയ്തെങ്കിലും സംസ്ഥാനത്ത് ചൂട് കുറയില്ലെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പും നല്‍കിയിച്ചുണ്ട്. ദിനംപ്രതി ചൂട് കൂടുന്നതോടെ അതീവ ജാഗ്രത പാലിക്കണമെന്നുാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

പകല്‍ 12 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിർദേശം നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.