അടൂരിൽ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 1.6 കിലോ കഞ്ചാവ് കണ്ടെത്തി; യുവാവ് എക്സൈസിന്റെ പിടിയില്‍
അടൂർ: വാടകവീട്ടില്‍ നിന്നും കഞ്ചാവുമായി മുപ്പത്തിരണ്ടുകാരൻ അറസ്റ്റില്‍.
അടൂർ ഏഴംകുളം പുതുമല സുബിൻ ഭവനത്തില്‍ വിപിൻ രാജ് (അസിളി 32) ആണ് അറസ്റ്റിലായത്.
അടൂർ റേഞ്ച് എക്സൈസിന്റെ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
1.6 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. വിപിൻ രാജ് വാടകയ്ക്ക് താമസിച്ചിരുന്ന ചാക്കാല മുക്കിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
അടൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.സഹീർ ഷായുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Third Eye News Live
0