പ്രമുഖ മെഡിക്കല്‍ കോളജില്‍ നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍

പ്രമുഖ മെഡിക്കല്‍ കോളജില്‍ നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍

ചെങ്ങന്നൂർ: നഴ്സിങ് കോളജ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍.

കോഴിക്കോട് വെള്ളിമാട്കുന്ന് തണലില്‍ എരിയാംപറമ്പ് ഹൗസില്‍ ഷംജിത്തിനെ (37) ചെങ്ങന്നൂർ പൊലീസ് പിടികൂടി.

ചെങ്ങന്നൂർ ആലാ സ്വദേശിനിയില്‍ നിന്ന് മകള്‍ക്ക് പ്രമുഖ മെഡിക്കല്‍ കോളജില്‍ പഠനത്തിന് പ്രവേശനം വാഗ്ദാനംചെയ്ത് എട്ടുലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ പരിധിയില്‍ സമാന കുറ്റകൃത്യത്തില്‍ ഇയാള്‍ക്കെതിരെ അഞ്ച് കേസുണ്ട്. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലും സമാന കുറ്റകൃത്യത്തിന് ഇയാള്‍ക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.