
സ്വന്തം ലേഖകൻ
തൃശൂർ: അരിമ്പൂരിൽ ബൈക്ക് യാത്രികനായ യുവാവ് ബൈക്ക് ഇടിച്ചു മരിച്ചു. ചേറ്റുപുഴ കണ്ണപുരം സ്വദേശി നെടുമ്പുള്ളി അഭിജിത്ത് (21) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സഹോദരൻ അക്ഷയ് പരുക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സ്നേഹതീരം കടൽ കാണാനാണ് സഹോദരങ്ങൾ വീട്ടിൽ നിന്നിറങ്ങിയത്. അക്ഷയ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. നാലാംകല്ല് പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പുറകിൽ നിന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ നാട്ടുകാർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശോഭാ സിറ്റിയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച അഭിജിത്ത്. അച്ഛൻ: ജയൻ, അമ്മ: ബിന്ദ്യ.