വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ മരിച്ചു ; മരണ വാർത്ത അറിഞ്ഞ മാതാവ് ജീവനൊടുക്കി

Spread the love

കോതമംഗലം : മകളുടെ മരണവാർത്ത അറിഞ്ഞ മാതാവ് ജീവനൊടുക്കി. ആലുവ യു.സി കോളജ് എം.ബി.എ വിദ്യാർഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിൻറെ മകള്‍ സ്നേഹ(സോനു 24) ആണ് ശനിയാഴ്ച്ച രാത്രി മരിച്ചത്.

video
play-sharp-fill

രണ്ടുമാസം മുൻപ് ചിറയിൻകീഴിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ സ്നേഹ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു.

മരണവാർത്ത അറിഞ്ഞ സ്നേഹയുടെ മാതാവ് ഗായത്രി( 45) നെല്ലിക്കുഴി കമ്പനിപ്പടിയില്‍ ഉള്ള താമസ സ്ഥലത്ത് വെച്ച്‌ ജീവനൊടുക്കുകയായിരുന്നു. 30 വർഷത്തോളമായി കോതമംഗലത്തെ ജ്വല്ലറിയില്‍ ജീവനക്കാരനാണ് ഹനുമന്ത്. ശിവകുമാർ ആണ് സ്നേഹയുടെ സഹോദരൻ. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം കമ്പനിപ്പടിയിലെ വീട്ടിലെത്തിച്ച ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ട് പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group