എംഡിഎംഎയുമായി യുവാവ് പോലീസിന്റെ പിടിയിൽ ; പിടികൂടിയത് 2.98 ഗ്രാം എംഡിഎംഎ
ആലപ്പുഴ : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡില്‍ ബംഗ്ലാവുപറമ്പിൽ അൻഷാദ് (34) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 2.98 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
നോർത്ത് പോലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
നോർത്ത് പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്‌ഐ സെബാസ്റ്റ്യൻ പി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രേഡ് എസ്‌ഐ സാനു, എഎസ്‌ഐ സുമേഷ്, സീനിയർ സിപിഒമാരായ റോബിൻസണ്‍, അനില്‍കുമാർ, സിപിഒമാരായ വിനു, മഹേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ വിഷ്ണു, അഗസ്റ്റിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി കർശന പരിശോധന തുടരുകയാണ്.