വിഷുവിന് ട്രെയിനുകളിൽ വൻ തിരക്ക് ;വെയ്റ്റിങ് ലിസ്റ്റ് 100നു മുകളിൽ, ജനറൽ കംപാർട്മെൻ്റുകളിൽ കാലുകുത്താൻ ഇടമില്ല

Spread the love

കോട്ടയം : വിഷു അവധിക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തിതുടങ്ങിയതോടെ  രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും വൻ തിരക്ക്.

video
play-sharp-fill

ചെറിയ പെരുന്നാള്‍ മുതല്‍ ട്രെയിനുകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി നോക്കുന്ന തൊഴിലാളികള്‍ അടക്കമുള്ളവർ അതതു സംസ്ഥാനങ്ങളിലേക്കു മടങ്ങുന്നുമുണ്ട്.

വിഷു തിരക്കിനൊപ്പം ഈ തിരക്കും ട്രെയിനുകളില്‍ അനുഭവപ്പെട്ടു തുടങ്ങി. വടക്കേ ഇന്ത്യയില്‍ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടം മുതല്‍ പോളിങ് ആരംഭിക്കുന്നതിനാല്‍ പലരും നേരത്തെ തന്നെ സ്വദേശത്തേക്കു മടങ്ങുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group