
സ്വന്തം ലേഖകൻ
ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 25 വൈകിട്ട് 5 മണിവരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ 28, 29, 30 തീയതികളിൽ അവസരമുണ്ട്. സെറ്റ് പരീക്ഷ ജൂലൈ 28ന് നടത്തും. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ (2023 മാർച്ച് 17നും 2024 ഏപ്രിൽ 30നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസ്സാകുമ്പോൾ ഹാജരാക്കണം.
യോഗ്യത

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽക്കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൽ.ടി.ടി.സി., ഡി.എൽ.ഇ.ടി. തുടങ്ങിയ ട്രെയിനിങ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി., പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കു ബിരുദാനന്തര ബിരുദത്തിന് അഞ്ചുശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
അപേക്ഷ
www.lbscentre.kerala.gov.in വഴി രജിസ്റ്റർചെയ്യാം. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും അടയ്ക്കണം. പി.ഡബ്ല്യു.ഡി. വിഭാഗത്തിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെടുന്നവർ ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2023 മാർച്ച് 17-നും 2024 ഏപ്രിൽ 15-നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.
പി.ഡബ്ല്യു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം തിരുവനന്തപുരം എൽ.ബി.എസ്. സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം.



