കാത്തിരിക്കുന്നത് കടുത്ത വേനല്‍; കരുതിയിരിക്കാൻ സര്‍ക്കാര്‍ ഏജൻസികളോട് പ്രധാനമന്ത്രി; അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കണം

Spread the love

ഡൽഹി: കടുത്ത വേനലാണ് വരുന്നതെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.

video
play-sharp-fill

കടുത്ത വേനലിന് തയ്യാറെടുക്കാൻ സർക്കാർ ഏജൻസികള്‍ക്കാണ് പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയിരിക്കുന്നത്.

ഉഷ്ണതരംഗ മുന്നറിയിപ്പ് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് സർക്കാർ ഏജൻസികള്‍ക്ക് പ്രധാനമന്ത്രി നിർദ്ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണയെക്കാള്‍ കൂടിയ ചൂടിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദ്ദേശം നല്‍കി. ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.