ഗതാഗത നിയമങ്ങള്‍ ഇനി വെബ് സീരീസിലൂടെ ; നിയമങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും അറിയാം ; പുതിയ നീക്കവുമായി എം.വി.ഡി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോര്‍വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോര്‍ വാഹനവകുപ്പ്. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് മറുപടി നല്‍കുന്നത്.

മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍മാര്‍മുതല്‍ ഉന്നതോദ്യോഗസ്ഥര്‍വരെ വിവിധ സെഷനുകളില്‍ മറുപടി നല്‍കും. വെള്ളിയാഴ്ചകളില്‍ സംപ്രേഷണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒട്ടേറെ തട്ടിപ്പുകാര്‍ ഈ മേഖലയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍വഴി വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഔദ്യോഗിക സംവിധാനം ആരംഭിച്ചത്.

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി വകുപ്പ് ഉപയോഗിക്കുന്ന വാഹന്‍-സാരഥി സോഫ്റ്റ്വേര്‍ ഉപഭോക്തൃസൗഹൃദമല്ലെന്നതും തട്ടിപ്പുകാര്‍ മുതലെടുത്തു.

ഗതാഗത നിയമങ്ങള്‍, റോഡ് സുരക്ഷ എന്നിവയിലും ബോധവത്കരണ സന്ദേശങ്ങളുണ്ടാകും. സംശയങ്ങള്‍ 9188961215 എന്ന വാട്സാപ്പ് നമ്പറിൽ അയക്കാം. ചോദ്യങ്ങള്‍ ചിത്രീകരിച്ചും കൈമാറാം.