
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ കഴിഞ്ഞ വർഷത്തേതുപോലെ ഏപ്രിൽ 10- ന് (നാളെ) തുറക്കണമെന്ന് രണ്ടാഴ്ച മുമ്പ് കൂടിയ യോഗത്തിൽ ധാരണയായെങ്കിലും തുടർ നടപടികളൊന്നും പിന്നീട് ഉണ്ടായില്ല.
കൃഷി വകുപ്പിൻ്റേയും മത്സ്യ തൊഴിലാളികളുടേയും എല്ലാം അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം ഒരു യോഗം കൂടി വിളിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാമെന്നായിരുന്നു ധാരണ. എന്നാൽ ഇന്ന് (9ാം തീയതി) വരെ യോഗം നടന്നിട്ടില്ല. നാളെ ഷട്ടറുകൾ തുറക്കാൻ സാധ്യതയില്ല എന്നാണ് ഉന്നത ഉദ്യോഗസ്ഥർ നല്കുന്ന സൂചന.
.
ഇന്ന് ഓൺലൈനിൽ യോഗം ചേർന്ന് നാളെ ബണ്ട് തുറക്കാൻ ആലപ്പുഴ കളക്ടർ ഓർഡർ ഇടുമോ എന്നും വ്യക്തമല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തേ വേനലിൽ ജലാശയങ്ങളില വെള്ളം എല്ലാം വറ്റിവരളുകയും പോള നിറഞ്ഞ് മലിനമാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കുട്ടനാടിൻ്റ പരിസ്ഥിതി സ്ഥിതി പരിതാപകരമാണ്. . എത്രയും പെട്ടെന്ന്ഷട്ടറുകൾ തുറന്ന് കടലിലെ ഉപ്പുവെള്ളം കുട്ടനാട്ടിൽ എത്താൻ അവസരമാെരുക്കണം എന്നാണ് ആവശ്യം.
പ്രകൃതി സംരക്ഷിക്കുന്നതിൽ നിന്നും പ്രകൃതിയെ തടയുന്ന നിലപാട് അവസാനിപ്പിക്കുക. വേലിയേറ്റവും വേലിയിറക്കവും ഒക്കെ പ്രകൃതി നടത്തട്ടെ എന്നതാണ് ജനങ്ങളുടെ ആവശ്യം.