Saturday, April 25, 2026

അന്തിമ സ്ഥാനാര്‍ഥികളുടെ പട്ടിക നാളെ; നിലവില്‍ 204 പേര്‍ ; കോട്ടയത്ത് 14 സ്ഥാനാർഥികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക നാളെ. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ സമയപരിധി അവസാനിക്കും.

സൂക്ഷ്മ പരിശോധന കഴിഞ്ഞ് 86 പേരുടെ പത്രിക തള്ളിയതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം 13, ആറ്റിങ്ങല്‍ ഏഴ്, കൊല്ലം 12, പത്തനംതിട്ട എട്ട്, മാവേലിക്കര 10, ആലപ്പുഴ 11, കോട്ടയം 14, ഇടുക്കി എട്ട്, എറണാകുളം 10, ചാലക്കുടി 12, തൃശൂര്‍ 10, ആലത്തൂര്‍ 5, പാലക്കാട് 11, പൊന്നാനി എട്ട്, മലപ്പുറം 10, വയനാട് 10, കോഴിക്കോട് 13, വടകകര 11, കണ്ണൂര്‍ 12, കാസര്‍കോട് ഒന്‍പത് എന്നിങ്ങനെയാണ് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക.