അഞ്ചു വർഷമായിട്ടും ഉടമസ്ഥരെത്തിയില്ല, വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായി ഏറ്റുമാനൂർ – അതിരമ്പുഴ റോഡിൽ ഉപേക്ഷിക്കപ്പെട്ട കാർ

Spread the love

ഏറ്റുമാനൂർ : വർഷങ്ങളോളമായി വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാർ. ഏറ്റുമാനൂർ – അതിരമ്പുഴ റോഡില്‍ മനയ്ക്കപ്പാടത്തിനും കോടതിപ്പടിക്കും ഇടയിലാണ് നാനോ കാർ അഞ്ചുവർഷത്തോളമായി അനാഥമായി  കിടക്കുന്നത്.

രണ്ടുവർഷം മുൻപ് വഴിവക്കുകള്‍ വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി കാർ നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നതായി അതിരമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ബിജു വലിയമല പറഞ്ഞു.

ഇത്രയേറെക്കാലം റോഡരികില്‍ വാഹനം അനാഥമായി കിടന്നിട്ടും ഉടമയെ കണ്ടെത്താനോ വാഹനം നീക്കം ചെയ്യാനോ അധികൃതർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാരുടെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു തൊട്ടടുത്താണ് രണ്ടാഴ്ച മുൻപ് മറ്റൊരു കാർ അപകടത്തില്‍പ്പെട്ട  റോഡരികില്‍ കിടക്കുന്നത്. ഇതിന്‍റെയും ഉടമകള്‍ ഇനിയും എത്തിയിട്ടില്ല. റോഡരികിൽ ഇങ്ങനെ വാഹനം കിടക്കുന്നത് വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ബുദ്ധിമുട്ടായി മാറുകയാണ്.