play-sharp-fill
ക്ഷേത്രദര്‍ശത്തിനായി പോകുന്നതിടെ സൈക്കിളില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; റോഡില്‍ തെറിച്ചുവീണ അച്ഛനും മകനും ലോറിയിടിച്ച് മരിച്ചു

ക്ഷേത്രദര്‍ശത്തിനായി പോകുന്നതിടെ സൈക്കിളില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; റോഡില്‍ തെറിച്ചുവീണ അച്ഛനും മകനും ലോറിയിടിച്ച് മരിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: അമ്പലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനിടെ മീന്‍ വില്‍പ്പനക്കാരന്റെ സൈക്കിളില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു.


അതുവഴി കടന്നവന്ന ലോറി നിയന്ത്രണം വിട്ട് ശരീരത്തിലൂടെ കയറുകയായിരുന്നു. പുറക്കാട് പുന്തലകളത്തില്‍ പറമ്പില്‍ സുദേവ് (42) മകന്‍ ആതിദേവ് (12) എന്നിവരാണ് മരിച്ചത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുദേവിന്റെ ഭാര്യ വിനീതയെ(40) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ പുറക്കാടിന് സമീപം ഇന്നു രാവിലെ ആയിരുന്നു അപകടം.

സുദേവ് അപകടസ്ഥലത്തവച്ചു തന്നെ മരിച്ചു. മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.