play-sharp-fill
നിലമ്പൂരിൽ ചാലിയാർ പുഴയുടെ തീരത്ത് അവശനിലയിൽ കാട്ടാനയെ കണ്ടെത്തി,  ആശങ്കയിൽ നാട്ടുകാർ

നിലമ്പൂരിൽ ചാലിയാർ പുഴയുടെ തീരത്ത് അവശനിലയിൽ കാട്ടാനയെ കണ്ടെത്തി, ആശങ്കയിൽ നാട്ടുകാർ

 

നിലമ്പൂർ: ചാലിയാർ പുഴയുടെ തീരത്ത് അവശനിലയിൽ കാട്ടാനയെ കണ്ടെത്തി. കാലിൽ പരിക്കേറ്റ നിലയിലാണ് ആനയെ കണ്ടെത്തിയത്.

ആനയെ കണ്ട പ്രദേശവാസിൽ ബഹളം വച്ചതോടെ ആര്യവല്ലിക്കാവ് ഭാഗത്തേക്ക് ആന പോയിട്ടുണ്ട്. . ദിവസങ്ങളായി ഈ ആന കോവിലകത്തുമുറി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നത്. അക്രമകാരിയാണ് ആനയെന്നും പിടികൂടി വനത്തിൽ വിടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന പത്തനംതിട്ട തുലാപ്പള്ളിയിൽ കർഷകനെ കാട്ടാന കൊന്നത്. അതിനാൽ തന്നെ നാട്ടുക്കാർ ഒന്നടങ്കം ആശങ്കയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group