കോട്ടയം : ആറുമാസമായുള്ള വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാത്തതിനെ തുടർന്ന് രാത്രി മുഴുവൻ കെ.എസ്.ഇ.ബി ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം.കോട്ടയം ഏഴുമാതുരുത്ത് സ്വദേശി ബിബിനും ഭാര്യയും രണ്ടു കുട്ടികളുമാണ് കഴിഞ്ഞദിവസം രാത്രി മുഴുവൻ കടുത്തുരുത്തി കെ.എസ്.ഇ.ബി ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ആറുമാസമായി വോൾട്ടേജ് ക്ഷാമം ആരംഭിച്ചിട്ട്.ഇത്രയും കാലമായിട്ടും ഇത് പരിഹരിക്കാൻ ഒന്നും ചെയ്തിട്ടില്ല.വീട്ടിൽ പ്രായമായവരൊക്കെ ഉള്ളതാണ് അവർക്ക് ഇത് ധാരാളം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.കുട്ടികൾ ഉറങ്ങിയിട്ട് ദിവസങ്ങളായി.
ഇതിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായാണ് കുടുംബം പ്രതിഷേധവുമായി കെ.എസ്.ഇ.ബി ഓഫിസിലെത്തിയത്. കുട്ടികളെ ഓഫിസിനുള്ളില്‍ കിടത്തിയുറക്കിയശേഷം ബിബിനും ഭാര്യയും അവിടെയിരുന്ന് പ്രതിഷേധിച്ചു.തുടർന്ന് വിഷയത്തില്‍ ഇടപെട്ട കെ.എസ്.ഇ.ബി അധികൃതർ വീട്ടിലേക്കുള്ള ലൈനില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനാകുയെന്ന് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അലുമിനിയം ലൈനിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാമെന്ന് കെ.എസ്.ഇ.ബി അധികൃതർ ഉറപ്പുനല്‍കിയതോടെ കുടുംബം രാവിലെയോടെ സമരം അവസാനിപ്പിച്ച് മടങ്ങി.