play-sharp-fill
കോട്ടയം നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു; മരിച്ചത് നട്ടാശേരി സ്വദേശി

കോട്ടയം നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു; മരിച്ചത് നട്ടാശേരി സ്വദേശി

കോട്ടയം :  നീലിമംഗലത്ത്  അറ്റകുറ്റപ്പണിക്കിടെ റെയിൽവേ ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം നട്ടാശ്ശേരി വടുതലയിൽ ബിജു മാത്യൂ (48) ആണ് മരിച്ചത്. കുമാരനല്ലൂർ തൃക്കയിൽ കോളനിക്ക് സമീപം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം.

റെയിൽവേ ട്രാക്കിലെ ലോക്കുകൾ ഉറപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാർ പറഞ്ഞു. കന്യാകുമാരി ബാംഗ്ലൂർ ഐലൻ്റ് എക്പ്രസാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു.


ഇയർ ബാലൻസിംങ് രോഗമുള്ള ബിജു ട്രാക്കിലേക്ക് കുഴഞ്ഞുവീണതാകാം എന്ന നിഗമനവും ഉണ്ട്. കോട്ടയത്ത് റെയിൽവേ ക്വാർട്ടേഴ്സിലാണ് ബിജു താമസിക്കുന്നത്. റെയിൽവേ പോലീസും ഏറ്റുമാനൂർ പോലീസും സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group