video
play-sharp-fill

എടിഎമ്മുകളിൽ ഇനിമുതൽ യുപിഐ വഴിയും പണം നിക്ഷേപിക്കാം ; പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.

എടിഎമ്മുകളിൽ ഇനിമുതൽ യുപിഐ വഴിയും പണം നിക്ഷേപിക്കാം ; പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.

Spread the love

ഡൽഹി : കാർഡ് ഉപയോഗിക്കാതെ എടിഎം കളിൽ നിന്ന് പണം പിൻവലിക്കാനും നിക്ഷേപിക്കാനും ഉള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ആർബിഐ.പണനയ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍ യു.പി.ഐവഴി പണം നിക്ഷേപിക്കല്‍ എളുപ്പമാകും.ബാങ്ക് ശാഖകളിലെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയുള്ള സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിനും കൂടിയാണ് തീരുമാനം.

യു.പി.ഐയുടെ ജനപ്രീതിയും സ്വീകാര്യതയും കണക്കിലെടുക്കുമ്ബോള്‍ കാർഡ് ഇല്ലാതെ പണം പിൻവലിക്കലും നിക്ഷേപിക്കലും അക്കൗണ്ട് ഉടമകള്‍ക്ക് സൗകര്യപ്രദമാകും.എ.ടി.എമ്മില്‍നിന്ന് യു.പി.ഐ സംവിധാനംവഴിയുള്ള പണം പിൻവലിക്കല്‍ എളുപ്പമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.ടി.എം സ്ക്രീനില്‍ ‘കാർഡ്ലെസ് ക്യാഷ്’ പിൻവലിക്കല്‍ തിരഞ്ഞെടുക്കുമ്ബോള്‍, തുക രേഖപ്പെടുത്താൻ ആവശ്യപ്പെടും. തുക രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ക്യൂ.ആർ കോഡ് തെളിയും ഏതെങ്കിലും ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ അത് സ്കാൻ ചെയ്യുകയും പണം ലഭിക്കുന്നതിന് യുപിഐ പിൻ ഉപയോഗിച്ച്‌ ഇടപാടിന് അംഗീകാരം നല്‍കുകയുമാണ് വേണ്ടത്.