video
play-sharp-fill

Saturday, May 17, 2025
HomeCrimeഅവിഹിതബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്‌ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി.

അവിഹിതബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്‌ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി.

Spread the love

ലക്നൗ : ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 34കാരിയായ യുവതിയാണ് ആത്മഹത്യാ ചെയ്യാൻ ഇലക്‌ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയത്. ഇലക്‌ട്രിക് പോസ്റ്റില്‍ ഇവർ നില്‍ക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നുണ്ട്. മൂന്ന് കൂട്ടികളുടെ അമ്മയാണ് യുവതി.

ഏഴ് വർഷമായി ഈ യുവതി അയല്‍ ഗ്രാമത്തിലെ ഒരാളുമായി രഹസ്യബന്ധത്തിലായിരുന്നു. അടുത്തിടെയാണ് ഭർത്താവായ രാം ഗോവിന്ദ് ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് ദമ്ബതികള്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി.

കാമുകനെ വീട്ടില്‍ താമസിപ്പിക്കണമെന്നും സാമ്ബത്തിക കാര്യങ്ങളില്‍ സഹായിക്കണമെന്നും യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സമ്മതിക്കാതെ രാം ഗോവിന്ദ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് യുവതിയെ ആത്മഹത്യായ്ക്ക് പ്രേരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments