
കോട്ടയം : കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫീസർ കടുത്തുരുത്തി കമ്പനിപ്പടി മങ്ങാട് കുറുമുള്ളീൽ ജോർജ് ജോണിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു.
ജനനം രജിസ്റ്റർ ചെയ്യുന്നതിനായി ആർഡിഒ ഓഫീസിൽ നൽകേണ്ട റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിന് പ്രതിഫലമായി ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാൻ എന്ന പേരിൽ 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ വിജിലൻസിൻ്റെ പിടിയിലായത്.