play-sharp-fill
രാജ്യത്തെ പുതിയ സൈനിക സ്കൂളുകളിൽ 62 ശതമാനവും സംഘപരിവാറിനും ബി ജെ പി ക്കും കേന്ദ്രം കൈമാറിയതായി റിപ്പോർട്ട്

രാജ്യത്തെ പുതിയ സൈനിക സ്കൂളുകളിൽ 62 ശതമാനവും സംഘപരിവാറിനും ബി ജെ പി ക്കും കേന്ദ്രം കൈമാറിയതായി റിപ്പോർട്ട്

ഡൽഹി : രാജ്യത്തെ പുതിയ 40 സൈനിക സ്കൂളുകളിൽ 62% വും ബിജെപി ബന്ധമുള്ള സ്കൂളുകൾക്കാണ് നൽകിയത് എന്നാണ് റിപ്പോർട്ട്.2001 ലാണ് ഇന്ത്യയിൽ സൈന്യ സ്കൂളുകൾ നടത്തുന്നതിന് സ്വകാര്യ കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകുന്നത്.

അന്നത്തെ ബജറ്റിൽ 100 സൈനിക സ്കൂളുകൾക്കുള്ള തുകയും വകയിരുത്തിയിരുന്നു.വിവരാവകാശ രേഖപ്രകാരം 2022 മെയ് അഞ്ചിനും .2023 ഡിസംബർ 27 നുമിടയിൽ കുറഞ്ഞത് 40 സ്കൂളുകൾ എങ്കിലും സൈനിക സ്കൂൾ സൊസൈറ്റിയുമായി ധാരണാ പത്രം ഒപ്പുവച്ചിട്ടുണ്ട്.


ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള സൈനിക സ്കൂളുകളിൽ ഭൂരിഭാഗവും ബിജെപി നേതാക്കന്മാരുടെ ഉടമസ്ഥതയിലുള്ളവയാണ്.ബിജെപിയുമായി അടുപ്പമുള്ള അദാനി ഗ്രൂപ്പിൻറെ അധീനതയിലുള്ള സ്കൂളിനും അഫിലിയേഷൻ ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രസർക്കാരിന്റെ പുതിയ നയം വരുന്നതുവരെ 16000 വിദ്യാർത്ഥികൾ ഉള്ള 33 സ്കൂളുകളാണ് ഉണ്ടായിരുന്നത്.പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള .സ്വയംഭരണ സ്ഥാപനമായ

സൈനിക് സ്കൂൾ സൊസൈറ്റിയുടെ കീഴിലായിരുന്നു ഇവ പ്രവർത്തിച്ചിരുന്നത്.പ്രതിരോധ സ്ഥാപനങ്ങളിലേക്ക് കേഡറ്റുകളെ സംഭാവന ചെയ്യുന്നതിൽ സൈനിക സ്കൂളുകളുടെ പങ്ക് പലപ്പോഴും പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഊന്നി പറഞ്ഞിട്ടുണ്ട്