play-sharp-fill
ക്ഷേത്രം കുത്തി തുറന്ന്  മോഷണം, 35,000 രൂപയോളം നഷ്ട്ടമായി

ക്ഷേത്രം കുത്തി തുറന്ന് മോഷണം, 35,000 രൂപയോളം നഷ്ട്ടമായി

 

ആലപ്പുഴ: മന്നാര്‍ പാവുക്കര തൃപ്പാവൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം നടന്നത് ഓഫീസ് കുത്തി തുറന്ന് 35,000 രൂപയോളം മോഷ്ടിച്ചത്.

തിങ്കളാഴ്ച്ച രാത്രി എട്ടു മണിയോടു കൂടിയാണ് സംഭവം നടന്നത്.രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ഭാരവാഹികൾ  കണ്ടത് ഓഫീസ് മുറി കുത്തി പൊളിച്ച നിലയിലാണ്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 35,000. നഷ്ട്ടമായതെന്ന് മനസ്സിലായത്. സ്വർണ്ണമാ, മറ്റ് നാണയങ്ങളോ  നഷ്ട്ടമായിട്ടില്ല.


പാവുക്കര 2295ാം നമ്ബര്‍ എന്‍എസ്‌എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രമാണ് കവർച്ച ചെയ്യപ്പെട്ടത്. ആലപ്പുഴയില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും , ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ദരായ അപ്പുക്കുട്ടന്‍, നിമിഷ, സോബി വിന്‍സെന്റ്, ചന്ദ്രദാസ്. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മോഷണം നടന്ന ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തിവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group