പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

 

കണ്ണൂർ : പടിയൂർ നരന്റെവിട വീട്ടിൽ ഹാജിസിനെ ആണ് അറസ്റ്റ് ചെയ്തത്.കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

video
play-sharp-fill

കഴിഞ്ഞ 31ആം തീയതി ആയിരുന്നു പ്രതി സ്വന്തം ബന്ധുവായ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഗ്രാമപ്രദേശത്തെ വീട്ടിലെത്തിയ യുവാവ് അര്‍ധരാത്രിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് ലൈഗികാതിക്രമ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുന്നംകുളം പൊലീസ് കണ്ണൂര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group