play-sharp-fill
ടി ടി ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന് കരുതിത്തന്നെ; രജനീകാന്തിനെതിരെ ഐ പി സി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി; എഫ് ഐ ആർ പുറത്ത്

ടി ടി ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന് കരുതിത്തന്നെ; രജനീകാന്തിനെതിരെ ഐ പി സി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി; എഫ് ഐ ആർ പുറത്ത്

തൃശൂർ: ടിടിഇ വിനോദിന്റെ കൊലപാതകത്തില്‍ എഫ് ഐ ആർ പുറത്ത്.

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി രജനീകാന്ത് ടി ടി ഇയെ തള്ളിയിട്ടതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പ്രതിക്കെതിരെ ഐ പി സി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.


മുളങ്കുന്നത്ത് കാവ് സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടി ടി ഇ ടിക്കറ്റ് ചോദിച്ചത്. എസ് 11 കോച്ചിലെ വാതിലിന് സമീപമായിരുന്നു ടി ടി ഇ നിന്നത്. പ്രതി പിന്നില്‍ നിന്ന് രണ്ട് കൈകള്‍ കൊണ്ടും വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ് ഐ ആറിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രജനീകാന്ത് മദ്യലഹരിയിലായിരുന്നുവെന്നും വിനോദിനോട് പ്രശ്നമുണ്ടാക്കിയെന്നും ദൃക്സാക്ഷി ഇസ്‌മയില്‍ പറഞ്ഞു. വിനോദ് ടിക്കറ്റ് ചോദിച്ചതും പ്രതി തെറി വിളിച്ചു. തെറി വിളിക്കുന്നത് നിർത്താതായതോടെ ടി ടി ഇ പാലക്കാട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടു.

തന്നെപ്പറ്റിയാണ് ഫോണില്‍ സംസാരിക്കുന്നതെന്ന് മനസിലാക്കിയതോടെ വിനോദിനെ തള്ളിയിടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ തന്നെ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇസ്മയില്‍ പറഞ്ഞു.