റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനുള്ള അരിയും ഗോതമ്പും കെട്ടിക്കിടന്നു നശിക്കുന്നു: കെട്ടിക്കിടക്കുന്നത് അമയന്നൂരിലെ ഗോഡൗണിൽ

Spread the love

 

കോട്ടയം:ജില്ലയിലെ റേഷൻ കടകളിലേക്ക് വിതരണം ചെയ്യാൻ എത്തിച്ച അരിയും ഗോതമ്പും അമ്മയന്നൂരിലെ ഗോഡൗണിൽ കെട്ടിക്കിടന്ന് നശിക്കുന്നു. 740 ടൺ കുത്തരിയും 40 ടൺ ഗോതമ്പും നഷ്ടപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡെപ്യൂട്ടി കൺട്രോളർ യു മോളി അഞ്ചിന് എത്തും.

സംശയമുള്ള 10 റേഷൻ കടകളിൽ പരിശോധന നടത്തും.
അതേസമയം റേഷൻകടകൾ വഴി വിതരണം ചെയ്യാൻ സപ്ലൈകോ ഭക്ഷ്യഭദ്രത ഗോഡൗണിൽ എത്തിച്ച ഭക്ഷ്യധാന്യങ്ങളിൽ വൻതോതിൽ കുറവ് കണ്ടെത്തി.

സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചിങ്ങവനം മാവിളങ്ങിലുള്ള താലൂക്ക് ഗോഡൗണിൽ 70.8 ടൺ ഭക്ഷ്യധാന്യങ്ങളുടെ കുറവ് കണ്ടെത്തിയെന്നാണ് സപ്ലൈകോ ആഭ്യന്തര പരിശോധന വിഭാഗംകണ്ടെത്തിയത്. 29.36. ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോഡൗണിലെi. മൂന്നു ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കാൻ നിർദ്ദേശിച്ച് സപ്ലൈകോ അഡിഷണൽ ജനറൽ മാനേജർ നോട്ടീസ് നൽകി. 1 5 44 3 കിലോ പുഴുക്കലരി , 47264കിലോ കുത്തരി,– 8156 കിലോ ഗോതമ്പ് എന്നിവയുടെ കുറവുണ്ടായെന്നാണ് റിപ്പോർട്ട്
ചിങ്ങവനം മാവിളങ്ങ് ഗോഡൗണിലെ അരി തിരിമറിക്കെതിരേ ചിങ്ങവനം കോൺഗ്രസ് മണ്ഡലംകമ്മറ്റി പ്രതിഷേധിച്ചു.