ഒൻപതു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം ; ശിക്ഷ വിധിച്ച് പോക്സോ കോടതി

Spread the love

 

അടൂർ: ഒൻപതു വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിന് ശിക്ഷ വിധിച്ച്  പോക്സോ കോടതി.

അടൂർ മൂന്നാളം പ്ലാമുറ്റത്ത് വീട്ടില്‍ വിഷ്ണു (ബൈജു) വിനെ അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് 7 വർഷം തടവും 70000 രൂപ പിഴയും ശിക്ഷിച്ചത്.

പിഴ ഒടുക്കിയില്ലെങ്കില്‍ 9 മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസികൂട്ടർ അഡ്വ .സ്മിതാ ജോണ്‍. പി ഹാജരായി. പ്രോസിക്യൂഷൻ നടപടികള്‍ വിക്ടിം ലൈസണ്‍ ഓഫീസർ സ്മിത എസ് നേർതൃത്വം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group