play-sharp-fill
അപകടത്തിൽപ്പെട്ടയാൾക്ക് അടിയന്തര പ്രഥമ ശുശ്രൂഷ നല്കുന്നത്എങ്ങനെ ?: തീപിടുത്തം എങ്ങനെ ഒഴി.വാക്കാം. കുമരകത്ത് ഫയർഫോഴ്സിന്റെ പരിശീലന ക്ലാസ്

അപകടത്തിൽപ്പെട്ടയാൾക്ക് അടിയന്തര പ്രഥമ ശുശ്രൂഷ നല്കുന്നത്എങ്ങനെ ?: തീപിടുത്തം എങ്ങനെ ഒഴി.വാക്കാം. കുമരകത്ത് ഫയർഫോഴ്സിന്റെ പരിശീലന ക്ലാസ്

 

കുമരകം: എസ് കെ എം ഹയർസെക്കൻഡറി സ്കൂളിൽ കോട്ടയം ഫയർഫോഴ്സിന്റെ ഫ്രീഡം ഫ്രം ഡിസാസ്റ്റേഴ്സ് പരിപാടി സംഘടിപ്പിച്ചു

കുട്ടികൾക്കും മുതിർന്നവർക്കും ഇടയിൽ അപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രഥമ ശുശ്രൂഷ എങ്ങനെ നടത്താം തീപിടിച്ചുള്ള അപകടങ്ങൾ എങ്ങനെ ഒഴിവാക്കാനാകും എന്നതിനെക്കുറിച്ചായിരുന്നു പരിശീലനം..


ഫയർ ആൻഡ് റെസ്‌ക്യു സിവിൽ ഡിഫെൻസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള സുരക്ഷ ക്ലാസുകൾ ഫയർ ഓഫീസർ ഷിജുവിന്റെ നേതൃത്വത്തിൽ നടത്തി. ക്ലാസുകൾ സംഘടിപ്പിക്കുകയും, സിവിൽ ഡിഫെൻസ് അംഗങ്ങളായ പ്രോഗ്രാം കോഡിനേറ്റർ അഭിലാഷ്, സ്മികേഷ് ഒലിക്കൻ, അനീഷ്, എലിസബത്ത് എന്നിവർ പങ്കെടുക്കുകയും ചെയ്തു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നി സുരക്ഷ ,ജല സുരക്ഷ, റോഡ് സുരക്ഷ, അഗ്നിശമനോപാധിയുടെ പ്രയോഗം, പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളിൽ ഊന്നിയ ഡെമോൺസ്ട്രേഷൻ ക്ലാസുകളിൽ കുമരകം ഗ്രാമത്തിലെ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു സ്കൂൾ മാനേജർ എ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പിടിഎ പ്രസിഡൻറ് അഭിലാഷ്, എച്ച് എം ഇന്ദു കെ എം എം വി സെബാൻ എന്നിവർസംസാരിച്ചു

യോഗത്തിന് പ്രോഗ്രാം കോഡിനേറ്റർ അഭിലാഷ് നന്ദി അർപ്പിച്ചു.
സ്കൂളിൽ നടക്കുന്ന അവധിക്കാല കലാകായിക ക്ലാസുകളിൽ ധാരാളം കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ക്ലാസുകൾ ബുധനാഴ്ച തുടങ്ങുo. രജിസ്ട്രേഷൻ തുടരുന്നു