play-sharp-fill
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് (02/04/2024) ഇടിവ് ; സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു; 50,000ന് മുകളില്‍ തന്നെ ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് (02/04/2024) ഇടിവ് ; സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു; 50,000ന് മുകളില്‍ തന്നെ ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6335 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


ഇന്നലെ 50,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 50,400 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചാണ് സ്വര്‍ണവില ഇന്നലെ ഉയര്‍ന്നത്. വീണ്ടും ഉയരുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് 200 രൂപ കുറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗോളവിപണിയില്‍ സ്വര്‍ണവില കൂടുന്നതും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിക്കുന്നത്.

അരുൺസ് മരിയഗോൾഡിലെ സ്വർണ്ണ വില

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6335 രൂപ

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,680 രൂപ