അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വച്ചിരിക്കുന്നു.

Spread the love

അബുദാബി :യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങള്‍ പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ നറുക്കെടുപ്പ് താത്‌കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്ബനി അറിയിച്ചു.

video
play-sharp-fill

നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയപ്രകാരം ഏപ്രില്‍ മൂന്നിന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് ആയ പത്ത് മില്യണ്‍ ദിർഹം (22,70,74,131.80 രൂപ) വിജയിക്ക് നല്‍കും. കൂടാതെ ടിക്കറ്റില്‍ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും.

മസരാറ്റി ഖിബിലി, റേഞ്ച് റോവർ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതർ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group