
പത്തനംതിട്ട :കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനെ യു ഡി എഫ് സ്ഥാനാർഥി ആന്റോ ആൻറണി രാഷ്ട്രീയ വൽക്കരിച്ചു മുതലെടുക്കാൻ ശ്രമിക്കുകയാണ് എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.ഷോ കാണിച്ചു നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സ്ഥാനാർത്ഥി.
രാവിലെ മുതൽ ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ തുടങ്ങിയ കുത്തിയിരിപ്പ് സമരത്തിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നേട്ടം ഉണ്ടാക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത് എന്നാണ് മന്ത്രി പറയുന്നത്.
അതേസമയം കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ബിജുവിന്റെ വീട്ടിലെത്തുകയും അദ്ദേഹത്തിൻറെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു സ്ഥാനാർത്ഥി. അതിനുശേഷം ആണ് ജനങ്ങളെയും കൂട്ടി അദ്ദേഹം ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം എന്ന നടപടിയിലേക്ക് കടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ടയിലെ ജനങ്ങൾക്ക് ഏതാണ് പ്രദർശനം ഏതാണ് ഒറിജിനൽ എന്ന് മനസ്സിലാക്കാനുള്ള കഴിവൊക്കെയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.