‘ കൃത്യം പത്തു മണി ആയല്ലോ, ഇനി ചോദ്യവും ഇല്ല ഉത്തരവും ഇല്ല’മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ മുഖ്യമന്ത്രി

Spread the love

കോഴിക്കോട്: കൃതം പത്തു മണി ആയല്ലോ, ഇനി ചോദ്യവും ഇല്ല ഉത്തരവും ഇല്ല. പത്ത് മണിവരെയാണ് വാർത്താ സമ്മേളനം നടത്തുക മാധ്യങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രി.

കരുവന്നൂർ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി പത്തു മണി കാര്യം ചൂണ്ടിക്കാണിച്ച് വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.

‘ഒറ്റക്കാര്യവും ഇനിയില്ല. പത്തു മണി വരെയാണ് നമ്മൾ വാർത്താ സമ്മേളനം നടത്തുക എന്ന് പറഞ്ഞു. നിങ്ങളല്ലെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവരെ ഞാൻ വേറെ കാണും. അപ്പോൾ പറഞ്ഞോളം  ഇപ്പോൾ നമ്മൾ അവസാനിപ്പിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങൾക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പോയി എന്ന് പറയാൻ ആണെങ്കിൽ ചോദിക്കാം.ഞാൻ പറയില്ല എന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. തുടങ്ങുമ്പോൾ തന്നെ ഞാൻ പറഞ്ഞതാണല്ലോ.

നിങ്ങളുടെ വാച്ചിൽ പത്ത് മണി ആയിട്ടുണ്ടാകും, നോക്കിക്കോ. അപ്പോൾ ബാക്കി കാര്യം പിന്നീട്’’.–മുഖ്യമന്ത്ര പറഞ്ഞ് നിർത്തി.

കൃതം പത്തു മണിക്ക് തന്നെ വാർത്താസമ്മേളനം അവസാനിപ്പി ക്കുമെന്ന് നേരത്തെ തന്നെ മുഖ്യ മന്ത്രി പറഞ്ഞിരുന്നു. റിയാസ് വധക്കേസുമായി ബന്ധപ്പെട്ടതിൽ മാത്രം  ഉത്തരം നൽകി പ്രസ്സ്  മീറ്റ്  മുഖ്യമന്ത്രി  അവസാനിച്ചിച്ചു. ഒപ്പം റിയാസ്  വധക്കേസിന്റെ വിധി ഞെട്ടിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.