മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട അറസ്റ്റിലായ അരവിന്ദ് കെജരിവാളിനെ തീഹാർ ജയിലിലേക്ക് മാറ്റി.

Spread the love

ന്യൂ ഡൽഹി : മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കോടതി തീഹാർ ജയിലിലേക്ക് മാറ്റി.ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് വിട്ടിരിക്കുന്നത്.

video
play-sharp-fill

മാർച്ച് 21ന് രാത്രിയോടെയാണ് ഇ.ഡി കേജ്‍രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടുകയായിരുന്നു. ഇന്നു രാവിലെ 11.30 ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

അതേസമയം അറസ്റ്റിനെതിരെ കേജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തന്റെ മൗലീകാവകാശം ലംഘിച്ചെന്ന് ആരോപിച്ചാണ് കേജ്‍രിവാൾ കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group