വിന്റേജ് ധോണിക്കും ചെന്നൈയെ രക്ഷിക്കാനായില്ല ; ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

Spread the love

വിശാഖപട്ടണം :  ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ എന്നെ സൂപ്പർ റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽ ആദ്യ വിജയം കരസ്ഥമാക്കി.കളിയുടെ മുക്കാൽ ഭാഗത്തോളം ആധിപത്യം പുലർത്തിയത് ഡൽഹി ക്യാപിറ്റൽസ് തന്നെയായിരുന്നു.

video
play-sharp-fill

ഇരുപത് പന്തിൽ 37 റൺസ് നേടിയ ധോണിക്കും ചെന്നൈയെ വിജയിപ്പിക്കാൻ സാധിച്ചില്ല.ധോണി ഗ്രീസിൽ എത്തുമ്പോൾ വിജയത്തിന് വളരെയധികം അകലെയായിരുന്നു ചെന്നൈ.എന്നാൽ എട്ടാം വിക്കറ്റിൽ ജഡേജയെ കൂട്ടുപിടിച്ച് ധോണി തോൽവിയുടെ ഭാരം കുറച്ചു.

ആദ്യം ബാച്ച് ചെയ്ത ഡൽഹിക്കായി ഡേവിഡ് വാണറും ക്യാപ്റ്റൻ റിഷഭ് പന്തും അർദ്ധ സെഞ്ച്വറി നേടി.മറുപടി ബാറ്റിംഗിൽ 192 റൺസ് പിന്തുടർന്ന്  എത്തിയ ചെന്നൈയ്ക്ക് വേണ്ടി മുൻനിര ബാറ്റ്മാൻമാരിൽ അജിങ്ക്യ രഹാനെ 47 (30) ഒഴികെ മറ്റ് ആർക്കും കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ല.സീസണിലെ ചെന്നൈയുടെ ആദ്യത്തെ പരാജയമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group