കള്ളുചെത്ത് തൊഴിലാളി ഇനി പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ; കള്ളുചെത്തും പ്രസിഡന്‍റ് സ്ഥാനവും കെ.കെ. ശശികുമാറിന്‍റെ കൈകളില്‍ സുരക്ഷിതം 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പഞ്ചായത്ത് പ്രസിഡന്‍റായെങ്കിലും സ്വന്തം തൊഴില്‍ വിട്ടുകളയാൻ തയാറല്ല കെ.കെ. ശശികുമാർ. കള്ളുചെത്താണ് ശശികുമാറിന്‍റെ ഉപജീവനമാർഗം.

14-ാം വയസില്‍ ചെത്തുതൊഴില്‍ തുടങ്ങിയ ശശികുമാർ തൊഴിലില്‍ 52 വർഷം പിന്നിടുകയാണ്. രാവിലെ 6.30 മുതല്‍ 8.30 വരെ അഞ്ചു പനകളില്‍ കയറി കള്ളു ചെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരികെ വീട്ടിലെത്തിയാലുടൻ വേഷംമാറി പൊതുപ്രവർത്തനത്തിനിറങ്ങും. വൈകുന്നേരവും ഒരു മണിക്കൂർ ചെത്തുതൊഴിലില്‍ ഏർപ്പെടും. പഞ്ചായത്ത് മെംബറായിരുന്നപ്പോഴും ഇതിന് മാറ്റമുണ്ടായിരുന്നില്ല. ഇന്നലെ പ്രസിഡന്‍റായി തെരഞ്ഞെടുത്തെങ്കിലും ഇതില്‍ മാറ്റം വരുത്തുകയില്ലെന്നു ശശികുമാർ പറയുന്നു.

പഞ്ചായത്തിലെ രണ്ടാം വാർഡംഗമാണ് ഇദ്ദേഹം. സിപിഎം പാറത്തോട് ലോക്കല്‍ കമ്മിറ്റിയംഗം, കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ പഞ്ചായത്ത് പ്രസിഡന്‍റ്, കാഞ്ഞിരപ്പള്ളി ഏരിയ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭാര്യ: ശോഭന. മക്കള്‍: മനുകുമാർ, മാളൂട്ടി, അനുപമ.