play-sharp-fill
മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ 3 യുവാക്കൾ പുഴയില്‍ മുങ്ങിമരിച്ചു: 2 പേർ ഊട്ടി സ്വദേശികളും രൊൾ വൈപ്പിൻ സ്വദേശിയുമാണ്.

മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ 3 യുവാക്കൾ പുഴയില്‍ മുങ്ങിമരിച്ചു: 2 പേർ ഊട്ടി സ്വദേശികളും രൊൾ വൈപ്പിൻ സ്വദേശിയുമാണ്.

മലയാറ്റൂര്‍: തീര്‍ത്ഥാടനത്തിനെത്തിയ 3 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. രണ്ടിടങ്ങളിലാണ് 3 പേർ മരിച്ചത്. ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ
ഊട്ടി സ്വദേശികളായ റൊണാൾഡ്, മണി എന്നിവരാണ് മരിച്ചത്. മലയാറ്റൂർ താഴത്തെ പള്ളിയുടെ സമീപത്തെ പുഴയിലാണ് മുങ്ങി മരിച്ചത്.
രാവിലെ മലയാറ്റൂര്‍ ഇല്ലിത്തോട് പുഴയില്‍ ഒരാൾ മുങ്ങിമരിച്ചിരുന്നു.

വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് രാവിലെ മരിച്ചത്. ഇതോടെ മരണം മൂന്നായി.
ഇല്ലിത്തോട് പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിജോ. ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കുന്നത്.