
കുമരകം : സർവ്വജനത്തിന്റേയും പാപ പരിഹാര ബലിയായിത്തീരുവാൻ കാൽവരി മലയിലേക്ക് കുരിശും തോളിൽ വഹിച്ച് ചാട്ടവാർ അടിയേറ്റ് യേശുക്രിസ്തുവിനെ കൊണ്ടു പോയതിന്റെ സ്മരണ പുതുക്കി കുമരകം സെന്റ് പീറ്റേഴ്സ് റോമൻ കത്തോലിക്ക ദൈവാലയത്തിൽ ദുഃഖവെള്ളിയാഴ്ചയോടനുബന്ധിച്ച് രാവിലെ 9 ന് കുരിശിന്റെ വഴിയും ഉച്ചകഴിഞ്ഞ് 3ന് കുരിശാരാധനയും ആചരിച്ചു. ഇടവക വികാരി റവ. ഫാ. തോമസ് (ജോഫി) വല്ലത്തുംചിറയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വിശ്വാസികൾക്ക് ഉച്ചക്ക് നേർച്ചക്കഞ്ഞിയും ഉണ്ടായിരുന്നു.
പിതാവേ കഴിയുമെങ്കിൽ ഈ പാന പാത്രം എങ്കൽ നിന്നു നീക്കി തരണമേ, എങ്കിലും എൻ്റെ ഇഷ്ടം പോലെയല്ല അങ്ങയുടെ തിരുവിഷ്ടം നിറവേറട്ടെ. യഹൂദന്മാരുടെ രാജാവ് എന്നു പറഞ്ഞു എന്ന കുറ്റത്തിന് കുരിശുമരണം വിധിക്കപ്പെട്ട ലാേക രക്ഷകനായ ക്രിസ്തു സഹിച്ച സഹനങ്ങൾ എത്ര ക്രൂരം. പീലാത്തോസിൻ്റെ സന്നിധിയിൽ നിന്നും ഗോഗുൽത്താ മലമുകളിലേക്കുള്ള വലിയ മരക്കുരിശും വഹിച്ചുള്ള യാത്ര
, തളർന്നു വീഴുമ്പോൾ ഏൽക്കേണ്ടി വന്ന ചാട്ടവാർ അടികൾ, മുൾകിരീടം അണിഞ്ഞ്, ഇരുകൈ കാലുകളും ഇരുമ്പാണികളാൽ തറയ്ക്കപ്പെട്ട് ക്രൂശിതനായ കർത്താവിനെ ഭടന്മാർ കുന്തംകൊണ്ട് കുത്തി മരണം സ്ഥിരീകരിച്ചപ്പാേൾ ഒഴുകിയത് രക്തവും വെള്ളവും സമമായിരുന്നു. ആയാത്രയുടെ സ്മരണ പുതുക്കിയാണ് ക്രിസ്തീയ ദൈവാലയങ്ങൾ കുരിശിൻ്റെ വഴി നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം നവനസ്രത്ത് പള്ളിയിലേക്കുള്ള കുരിശിൻ്റെ വഴി ആരംഭിച്ചത് സാവിത്രിക്കവലക്കു സമീപമുള്ള പള്ളിവക കുളങ്ങര പുരയിടത്തിൽ നിന്നുമായിരുന്നു. വികാരി ഫാ. സിറിയക് വലിയപറമ്പിലിൻ്റെ നേതൃത്വത്തിൽ നടത്തിയ കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു.