
സ്വന്തം ലേഖകൻ
ആലപ്പുഴ: പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആടുജീവിതം. റിലീസിന് പിന്നാലെ എങ്ങും ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
അതിനിടെയാണ് ആടുജീവിതം പ്രദർശിപ്പിക്കുന്നതിനിടെ ഒരാള്‍ തിയറ്ററിലിരുന്ന് മൊബൈല്‍ ഫോണില്‍ ചിത്രം പകർത്തിയത്. സംഭവത്തില്‍ ചെങ്ങന്നൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു.
മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് പറയുന്നത്. ഫോണ്‍ വിദഗ്ദ പരിശോധനക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചു. താൻ തിയറ്ററിലിരുന്ന് വീഡിയോ കാള്‍ ചെയ്യുകയായിരുന്നുവെന്നാണ് കസ്റ്റഡിയില്‍ ഉള്ളയാള്‍ മൊഴി നല്‍കിയത്.