ഹൈദരാബാദിന് ഐ പി എൽ ലെ ഏറ്റവും ഉയർന്ന സ്കോർ. റെക്കോർഡുകൾ കാറ്റിൽ പറത്തിയ മത്സരത്തിൽ മുംബൈക്ക് ഇന്ത്യൻസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിനു കൂറ്റൻ വിജയം

ഹൈദരാബാദിന് ഐ പി എൽ ലെ ഏറ്റവും ഉയർന്ന സ്കോർ. റെക്കോർഡുകൾ കാറ്റിൽ പറത്തിയ മത്സരത്തിൽ മുംബൈക്ക് ഇന്ത്യൻസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിനു കൂറ്റൻ വിജയം

ഹൈദരാബാദ് : രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിസ്ഫോടനം.ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസും സൺറൈസ് ഹൈദരാബാദും തമ്മിലുള്ള  മത്സരത്തിൽ രണ്ടു ടീമുകൾ കൂടി നേടിയത് 523 റൺസ്.

ബാറ്റിംഗിനു ഇറങ്ങിയ എല്ലാവരും വെടിക്കെട്ട് തീർത്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നേടിയത് 277 എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ.ഹൈദരാബാദിനായി ഹെൻറിച് ക്ലാസൻ ,അഭിഷേക് ശർമ, ട്രാവിസ് ഹെഡ് എന്നിവർ അർദ്ധ ശതകം നേടി.

മറുപടി ബാറ്റിംങ്ങിൽ തുടക്കത്തിലെ രോഹിത് ശർമയുടെ നേതൃത്വത്തിൽ ആക്രമണകരമായ ബാറ്റിംഗ് ആയിരുന്നു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപെട്ടത് മുംബൈക്ക് തിരിച്ചടിയായി.അവസാനം തിലക് വർമയുടെയും ടിം ഡേവിടും ആഞ്ഞടിച്ചു പൊരുതി നോക്കിയെങ്കിലും പോരാട്ടം 246 റൺസ് ൽ അവസാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

34 പന്തിൽ 64 റൺസ് നേടിയ തിളക് വർമ്മയാണ് മുംബൈയുടെ ടോപ് സ്കോറർ.അഭിഷേക് ശർമയാണ് മത്സരത്തിലെ താരം .ബൗളർമാർക്ക് യാതൊരു റോളും ഇല്ലായിരുന്ന മത്സരത്തിൽ ജയ്ദേവ് ഉനദ്കട്ടും രണ്ടു വിക്കറ്റുകൾ വീതം നേടി.