ചങ്ങനാശേരി നഗരസഭാ കാര്യാലയത്തില്‍ ഇന്നും നാളെയും ഈസ്റ്റര്‍ ദിനത്തിലും നികുതി സ്വീകരിക്കും; വിശദവിവരങ്ങൾ അറിയാം…..

ചങ്ങനാശേരി നഗരസഭാ കാര്യാലയത്തില്‍ ഇന്നും നാളെയും ഈസ്റ്റര്‍ ദിനത്തിലും നികുതി സ്വീകരിക്കും; വിശദവിവരങ്ങൾ അറിയാം…..

ചങ്ങനാശേരി: നഗരസഭാ കാര്യാലയത്തില്‍ ഇന്നും നാളെയും 31നും നികുതി സ്വീകരിക്കുമെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു.

മാടപ്പള്ളി പഞ്ചായത്ത് 2023-24 സാമ്പത്തികവര്‍ഷം വരെയുള്ള കെട്ടിടനികുതി പിരിവിന്‍റെ ഭാഗമായി കെട്ടിട നികുതി കുടിശികരഹിതമാക്കി അടയ്ക്കുന്നതിന് ഇന്നും 31നും രാവിലെ 10.30 മുതല്‍ മൂന്നുവരെ പഞ്ചായത്ത് ഓഫീസില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തൃക്കൊടിത്താനം പഞ്ചായത്തില്‍ എല്ലാവിധ നികുതികളും ഒടുക്കുന്നതിന് ഇന്നും നാളെയും പത്തു മുതല്‍ മൂന്നുവരെ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. നികുതി ഒടുക്ക് വരുത്തുന്നതിന് നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഴപ്പള്ളി നികുതിപിരിവുമായി ബന്ധപ്പെട്ടു വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് ഇന്നും നാളെയും 31നും രാവിലെ 10 മുതല്‍ മൂന്നുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

tax.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ നികുതി അടയ്ക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വാഴൂർ നികുതിദായകരുടെ സൗകര്യാർഥം കെട്ടിടനികുതി സ്വീകരിക്കുന്നതിന് ഇന്നും നാളെയും 31നും രാവിലെ 10മുതല്‍ വൈകുന്നേരം 4.30വരെ വാഴൂർ പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് തുറന്നു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.