പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയി ; പോക്സോ കേസിൽ കാട്ടാക്കട സ്വദേശിയായ യുവാവിനെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

Spread the love

കോട്ടയം : പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട പുരവിമല പാറയിൽ വീട്ടിൽ സുധീഷ് ഭാസ്കരൻ (27) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനേയും പെൺകുട്ടിയെയും യുവാവിന്റെ വീട്ടിൽ നിന്നും കണ്ടെത്തി.

ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനീഷ്‌ ജോയിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group