video
play-sharp-fill

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ

Spread the love

സൗദി അറേബ്യ : രാജ്യത്തിന്റെ ചരിത്രത്തിന് തന്നെ ഒരു പുതിയ തുടക്കം കുറിച്ച്കൊണ്ട് ഇത്തവണത്തെ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ.

ഇത്രയും കാലം മതപരവും സംസ്കാരിക പരവുമായ കാരണങ്ങളാൽ ആണ് സൗദി അറേബ്യ മത്സരത്തിൽ നിന്ന് വിട്ട്നിന്നത്.കുറച്ചു നാളുകൾക്ക് മുൻപ് മിസ്സ് സൗദി അറേബ്യയായി തെരഞ്ഞെടുത്ത റുമി അൽഖടാനിയാണ് സൗദി അറേബ്യയ്ക്കായി താൻ ഇത്തവണ ചരിത്രം തിരുത്താൻ പങ്കെടുക്കും എന്ന് അറിയിച്ചിരിക്കുന്നത്.

സൗന്ദര്യ മത്സരാർഥിയും സോഷ്യൽ മീഡിയ തരംഗവുമായ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.സൗദി അറേബ്യയുടെ ബഹുമതികളായ മിസ്സ് സൗദി അറേബ്യ, മിസ്സ് മിഡിൽ ഈസ്റ്റ്, മിസ്സ് അറബ് യൂണിറ്റി, തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group