ഹെറോയിനുമായി യുവതി എക്സൈസിന്റെ പിടിയിൽ ; പിടികൂടിയത് 16.638 ഗ്രാം ഹെറോയിൻ

Spread the love

പെരുമ്പാവൂർ : ഹെറോയിനുമായി അന്തർസംസ്ഥാന യുവതി പിടിയിൽ. കണ്ടന്തറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ സുലേഖ ബീവി (36) പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 16.638 ഗ്രാം ഹെറോയിൻ പിടികൂടി.

video
play-sharp-fill

അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ചെറിയ ഡെപ്പികളിലായി വിൽപന നടത്താൻ ബംഗാളിൽനിന്ന് കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇതിന്  ലക്ഷങ്ങളുടെ വില മതിക്കും. കണ്ടന്ത്രറ ഭാഗത്ത് ഇവർ നടത്തുന്ന ഹോട്ടലിന്‍റെ മറവിലാണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്.

അന്തർ സംസ്ഥാനക്കാർക്കിടയിൽ ‘ദീദി’ എന്ന് അറിയപ്പെടുന്ന ഇവർ കുറച്ചുനാളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. പെരുമ്പാവൂർ റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group