
മൂന്നാർ ആർ എം എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികൾക്ക് മർദനം.ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്.
ഇടുക്കി : മൂന്നാർ ആർ എം എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികളെ മർദിച്ചെന്ന പരാതിയിൽ ജീവനക്കാരനെതിരെ പോലീസ് കേസ് എടുത്തു.ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെയാണ് കേസ് എടുത്തത്.
ഇത്തരത്തിൽ ആർ എം എസ് ഹോസ്റ്റൽ വിവാദത്തിൽ ആകുന്നത് ഇതാദ്യമായിട്ടല്ല.നാല് വർഷങ്ങൾക്ക് മുൻപ് ഇതേ ഹോസ്റ്റലിൽ തന്നെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ്ങിന്റെ പേരിലുള്ള മർദനത്തെതുടർന്ന് ജൂനിയർ വിദ്യാർത്ഥികൾ ഹോസ്റ്റൽ ഉപേക്ഷിച്ച് പോയ സംഭവും ഇതിനു സമാനമാണ്.
തുടർച്ചയായി ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നതിൽ നാട്ടുകാർ ആശങ്ക അറിയിച്ചു.വിദ്യാർത്ഥികളുടെ വിശദമായ മൊഴി ഇന്ന് എടുക്കുമെന്ന് പോലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0