
കോട്ടയത്ത് ട്രെയിൻ യാത്രക്കിടെ ഐ ഫോൺ മോഷണം, യുവാവ് അറസ്റ്റിൽ
കോട്ടയം: ട്രെയിൻ യാത്രക്കിടെ യാത്രക്കാരന്റെ ഒരു ലക്ഷം രൂപ വിലയുള്ള ഐഫോൺ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.
പീരുമേട് ചിതംബരം വളവ് വെള്ളാപ്പള്ളില്‍ വി.അഫ്‌സലിനെ (26)യാണു ഇന്നലെ കോട്ടയം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സെൻട്രൽ എക്സ് പ്രസിൽ യാത്ര ചെയ്ത യാത്രക്കാരന്റെ ഐ ഫോണാണ് അഫ്സൽ മോഷ്ടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം റെയില്‍വേ എസ്‌എച്ച്‌ഒ റെജി പി. ജോസഫിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോട്ടയം പ്ലാറ്റ് ഫോമില്‍നിന്നും ‘അഫ്സലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.
.
Third Eye News Live
0