play-sharp-fill
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ; അമ്പതിനായിരം രൂപ മുതൽ 18 ലക്ഷം രൂപ വരെ കൈപ്പറ്റി ; കേസിൽ ദമ്പതികളെ പൊലീസ് പിടികൂടി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ; അമ്പതിനായിരം രൂപ മുതൽ 18 ലക്ഷം രൂപ വരെ കൈപ്പറ്റി ; കേസിൽ ദമ്പതികളെ പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ

കൊച്ചി :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികളായ ദമ്പതികളെ പാലാരിവട്ടം പൊലീസ് പിടികൂടി. തമ്മനം കുത്താപ്പാടി ടിനോയ് തോമസ് (39), ഭാര്യ രൂപ റേച്ചൽ ഏബ്രഹാം (34) എന്നിവരാണു പിടിയിലായത്.

പാലാരിവട്ടം തമ്മനം ഭാഗത്ത് സ്ഥാപനം നടത്തിയിരുന്ന ഇവർ, യുകെയിൽ കെയർ അസ്സിസിറ്റന്റ് തസ്തികയിൽ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞാണ് നിരവധി പേരിൽ നിന്നായി അമ്പതിനായിരം രൂപ മുതൽ 18 ലക്ഷം രൂപ വരെ കൈപ്പറ്റിയത്. എന്നാൽ ഇതിനുശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.